Nithya nithya nithyakaalamaay‌

Malayalam Hymn

Nithya nithya nithyakaalamaay‌

Nithya nithya nithyakaalamaay‌ lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പല്ലവി നിത്യ നിത്യ നിത്യകാലമായ്‌ ക്രിസ്തുവിൻ കാന്തയായ്‌ ഞാൻ തേജസ്സിൽ തൻകൂടെ വാഴുമേ ചരണങ്ങൾ 1 വിശ്വാസനായകൻ- യേശുവെ നോക്കി ഞാൻ വിട്ടിടുന്നെൻ ഭാരമെല്ലാം മുറുകെപ്പറ്റും പാപവും ഓടിടുന്നെൻ ലാക്കിലേക്ക്‌ ഭാഗ്യമാം വിരുതിന്നായ്‌;- നിത്യ.. ലോകത്തിലന്യനായ്‌ - പരദേശിയായി ഞാൻ ലോകത്തിൻ നിക്ഷേപത്തേക്കാൾ ക്രിസ്തുവിന്റെ നിന്ദയെ വലിയ ധനമെന്നെണ്ണിടുന്നു മഹിമയിൻ പ്രത്യാശയാൽ;- നിത്യ.. ഈ ലോകലാഭങ്ങൾ ചേതമെന്നെണ്ണി ഞാൻ ക്രിസ്തുവിനെ നേടുവാൻ തൻ കഷ്ടത്തിൽ കൂട്ടാളിയായ്‌ പ്രാപിപ്പാൻ പുനരുത്ഥാനമഹിമ നിത്യവാഴ്ചയ്ക്കായ്‌;- നിത്യ.. ആകാശശക്തികൾ ഇളകിമറികയാൽ നിരാശയോടെ ജാതികൾ പരിഭ്രമിച്ചുഴലുമ്പോൾ പ്രത്യാശയോടെ ഒരുങ്ങീടണം ശുദ്ധർ നിത്യനാളിന്നായ്‌;- നിത്യ.. വിശ്വാസവീരന്മാർക്കീലോകം യോഗ്യമോ വിശുദ്ധന്മാർക്കങ്ങൊരിക്കലായ്‌ ലഭിച്ചതാം വിശ്വാസത്തിൽ പോരാടി ജയമെടുത്തു വിശ്വസ്തരായ നിൽക്ക നാം;- നിത്യ..

Related Songs