Snehichu daivam enne snehichu

Malayalam Hymn

Snehichu daivam enne snehichu

Snehichu daivam enne snehichu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു ദൈവം തൻപുത്രനെയും നൽകി ബലിയാകുവാൻ 1 ആദ്യമവൻ സ്നേഹിച്ചെന്നെ ആദിയുഗങ്ങൾക്കു മുന്നേ ആകയാൽ തന്നെ സ്നേഹിച്ചു ഞാനും സന്തോഷ സമ്പൂർണ്ണനായ് 2 പാപിയായ് പാരിൽ പിറന്നു പാപവഴിയിൽ നടന്നു പാതകനായോരെന്നെയും ദൈവം സ്നേഹിച്ചതാണത്ഭുതം 3 മറ്റാരും തേടി വന്നില്ല മറ്റാരും ജീവൻ തന്നില്ല ഉറ്റസുഹൃത്തായൂഴിയിലിന്നെന്നേശുവൊരാൾ മാത്രമാം 4 അഴലേറും വേളയിൽ തന്റെ കഴലിൽ ഞാനാശ്രയം തേടും ചുഴലിയിലാഴിത്തിരമേൽ നടന്നെന്നരികിൽ വരും രക്ഷകൻ

Related Songs