Malayalam Hymn
Kandidaan neramaayi praanapriyan
Kandidaan neramaayi praanapriyan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കണ്ടിടാൻ നേരമായി
പ്രാണപ്രിയൻ വന്നിടാൻ നേരമായി
എത്രെയും വേഗത്തിൽ താൻ
വന്നീടും ശുദ്ധരെ ചേർത്തീടുവാൻ
വന്നീടും വന്നീടും യേശു നാഥൻ
എത്രെയും വേഗത്തിൽ വന്നീടും താൻ
കാഹള ധ്വനിയോടെ ഗംഭീര നാദത്തോടെ
പ്രധാന ദൂതന്റെ ശബ്ദത്തോടെ
2 കാലങ്ങൾ ഒത്തിരി കാത്തവരെ
കാലങ്ങൾ ഇനിയും വൈകുകില്ല
വാക്കു പറഞ്ഞവൻ മാറുകില്ല
വാഗ്‌ദത്തം ചെയ്തവൻ മറക്കുകില്ല
3 താമസമെന്നു ചിലർ ഓതിയാലും
വാഗ്ദത്തം ത്യജിച്ചവരോടിയാലും
പിന്മാറിടല്ലേ പിന്തിരിയല്ലേ
വരുമെന്ന് പറഞ്ഞവൻ വന്നീടും
4 ദൂരത്താൽ പാദങ്ങൾ കുഴയുന്നുവോ
ഭാരത്താൽ കണ്ണുകൾ നിറയുന്നുവോ
നോഹിന്റെ കാലത്തെ ഓർത്തീടുക
ലോത്തിന്റെ കാലം മറന്നീടല്ലേ