Malayalam Hymn
Karthavin varavettam aduthuvallo
Karthavin varavettam aduthuvallo lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കർത്താവിൻ വരവേറ്റം അടുത്തുവല്ലോ
കാഹള നാദം നാം കേട്ടിടാറായ്
കാന്തനെ കാണുവാൻ കാംക്ഷിക്കുന്നെ
കർത്താധി കർത്തനെ എതിരേൽപ്പാൻ
ഹാലേലുയ്യാ (4)
2 വാതിലുകൾ പലതും അടഞ്ഞിടുമ്പോൾ
വാഗ്ദത്ത നാടുണ്ട് നമുക്കക്കരെ
വേഗം വരാമെന്നു ചൊല്ലിയവൻ
വേദന മാറ്റും നിൻ ജീവിതത്തിൽ
ഹാലേലുയ്യാ (4)
3 നാളയെ ചൊല്ലി നീ കരയേണ്ട
നേടിയതൊന്നും നിന്റെതല്ല
നാളുകൾ നീളുകില്ലേറെയിനി
നാഥന്റെ സന്നിധെ എത്തിടുവാൻ
ഹാലേലുയ്യാ (4)
4 ഈ ലോകം വേഗം അസ്തമിക്കുമെ
ഈ ഗേഹം മണ്ണായി അലിഞ്ഞിടുമേ
ഈ ഗേഹവാസം നശ്വരമേ
ഇമ്പനാടിനെ ഞാൻ നോക്കി പാർക്കുമെ
ഹാലേലുയ്യാ (4)