Malayalam Hymn
Shailavum ente sankeavum
Shailavum ente sankeavum lyrics · Malayalam Christian Song · Video
The HymnalKey of D#
0 plays
Lyrics
1 ശൈലവും എന്റെ സങ്കേതവും
കോട്ടയും എന്റെ പാറയുമേ
വീഴാതെ താങ്ങുന്ന താഴാതെ കാക്കുന്ന
സ്വർഗ്ഗീയ നാഥനെ സ്തുതിച്ചിടുന്നേ(2)
2 കഠിനശോധന പർവ്വതങ്ങൾ
ജീവിതസാഗരേ പോരാട്ടങ്ങൾ
വൻതിരമാലപോൽ ആഞ്ഞടിച്ചീടുമ്പോൾ
മാറാത്ത നാഥനെ സ്തുതിച്ചിടുന്നേ(2)
3 കാൽവറിക്രൂശതിൽ എന്റെ പേർക്കായ്
കൈകാൽകൾ ആണിയ്ക്കായ് ഏല്പിച്ചോനേ
കൺകൾ നിറയുന്നേ ഉള്ളം തുടിക്കുന്നേ
രക്തം ചിന്തി എന്നെ വീണ്ടതിനായ്
4 മാനുഷ്യരിൽ ഞാൻ ആശ്രയം വയ്ക്കില്ല
ധനത്തിൽ എൻ മനം ചായുകില്ല
കാഹള ശ്ബദം ഞാൻ കേട്ടിടാൻ കാലമായ്
കഷ്ടമേറ്റ പ്രിയൻ വന്നീടാറായ്