Kaalamaayi neramaay kaanthaneshu

Malayalam Hymn

Kaalamaayi neramaay kaanthaneshu

Kaalamaayi neramaay kaanthaneshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാലമായി നേരമായ് കാന്തനേശുവരാറായ് ഉണർന്നീടാം ദൈവജനമേ മദ്ധ്യാകാശ മണിയറ തുറക്കുവാൻ നേരമായ് ഒരുങ്ങിടാം ദൈവസഭയേ രാക്കാലം തീരാറായ് പ്രഭാതം അടുക്കാറായ് (2) 1 അത്തിവൃക്ഷം തളിർത്തല്ലോ ജാതികളും ഉണർന്നല്ലോ പാപമെങ്ങും പെരുകുന്നല്ലോ (2) ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ വിരുതു പ്രാപിക്കാൻ (2);- കാലമായി.. 2 യുദ്ധങ്ങളും കൂടുന്നല്ലോ യുദ്ധശ്രുതി കേൾക്കുന്നല്ലോ വ്യാധികളും വർദ്ധിക്കുന്നല്ലോ (2) ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ വിരുതു പ്രാപിക്കാൻ (2);- കാലമായി.. 3 ഉപദേശവും മാറുന്നല്ലോ അവിശ്വാസവും കൂടുന്നല്ലോ ശക്തന്മാരും വീണിടുന്നല്ലോ (2) ഭാരം വിട്ടു പാപം വിട്ടു സ്ഥിരതയോടെ ഓട്ടമോടൂ വിരുതു പ്രാപിക്കാൻ (2);- കാലമായി..

Related Songs