Malayalam Hymn
Krupayugam kazhiyarai
Krupayugam kazhiyarai lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കൃപായുഗം കഴിയാറായി
പുതുയുഗം വേഗം വിരിയാറായി
അധിപതി യേശു വന്നിടാറായി
തിരുസഭയെ ചേർത്തിടാറായി
2 സീയോൻ സൈന്യം മയങ്ങുകയോ
യോർദ്ദാനെ നീ കലങ്ങുകയോ
അധികമില്ല കാലം അധികമില്ല
പ്രിയൻ വരവിൻ ഒരുങ്ങിടുക;-
3 ജാതികൾ തമ്മിൽ കലഹിക്കുന്നു
വംശങ്ങൾ വൈരി ഏറിടുന്നു
ഭയപ്പെടേണ്ട തല ഉയർത്തീടുവാൻ
പ്രിയൻ വരവേറ്റം അടുത്തുവല്ലോ;-
4 കുഞ്ഞാടിന്റെ തിരുരക്തത്താൽ
അങ്കി അലക്കി വെളുപ്പിച്ചോരെ
നീതി സൂര്യൻ വെളിപ്പെടുമ്പോൾ
തേജസ്സസിൽ വേഗം ചേർത്തീടുമേ;-
5 രാത്രിയാമം തീർന്നുവല്ലോ
കൃപയുടെ വാതിൽ അടയുകയായി
ബുദ്ധിയുള്ള കന്യകെ ഉണരുക നീ
സത്യ മണവാളനെ എതിരേൽക്കുവാൻ;-