Svanthamaayonnume illenikkimannil

Malayalam Hymn

Svanthamaayonnume illenikkimannil

Svanthamaayonnume illenikkimannil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 സ്വന്തമായൊന്നുമേ ഇല്ലെനിക്കിമന്നിൽ സന്തതം സഖിയായ് എന്നേശുമാത്രം സ്വന്തകണ്ണാൽ അന്ന് കണ്ടിടുമേ ഞാൻ സ്വർഗ്ഗ സീയോൻ പുരം എൻ ഭവനം വർണ്ണിക്കാനാവില്ലേ എൻ നാവിനാൽ എണ്ണി തീർത്തീടുവാൻ ആർക്കായിടും വിണ്ണിലെനിക്കായ് താതനൊരുക്കും കണ്ണീരില്ലാ പുരത്തിൻ വൻ മഹിമാ 2 വിശ്വാസകൺകളാൽ കാണുന്നു ഞാൻ ആശ്വാസമേകിടും സ്വർഗ്ഗസീയോൻ ഈശനോടൊത്തു ഞാൻ നിത്യയുഗം വാഴും ആശിക്കുന്നെന്നുള്ളം അത്യധികം;- വർണ്ണി... 3 ഈ ലോക സന്തോഷം നശ്വരമാകിലും ഈശനൊരുക്കും ശാശ്വതാനന്ദം ഇഹത്തിലെ ദുഃഖവും അല്പനേരം മഹത്വത്തിൻ വാസമോ നിത്യകാലം;- വർണ്ണി...

Related Songs