Malayalam Hymn
Yeshuvin pinpe poyidum njaanum
Yeshuvin pinpe poyidum njaanum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവിൻ പിൻപേ പോയിടും ഞാനും
പിൻമാറുകില്ല യാത്രമദ്ധ്യേ
ആരെല്ലാം എന്നെ തള്ളിയെന്നാലും
പിൻമാറുകില്ല ഒരിക്കലുമേ
ശൂന്യനാം എന്മേൽ ജീവനെ നൽകി
മാന്യനായ് തീർത്ത സ്നേഹമോർത്താൽ
എന്തു ഞാൻ നൽകും യേശുവേ നാഥാ
പൂർണ്ണമായ് എന്നെ തന്നിടുന്നേ
അമ്മയേക്കാളും സ്നേഹിച്ചു എന്റെ
തിന്മ മറന്നു നന്മ നൽകി
എന്തു ഞാൻ നൽകും നിൻ സ്നേഹമോർത്താൽ
നന്ദിയാൽ പാടും എന്നുമെന്നും
പാപിയാമെന്നെ നേടിടുവാനായ്
യാഗമായ് തീർന്ന ത്യാഗമോർത്താൽ
എന്തു ഞാൻ നൽകും എൻ പ്രാണ നാഥാ
നിൻ വേല ചെയ്യും അന്ത്യം വരെ