Ullathe unarthedane-ayyo

Malayalam Hymn

Ullathe unarthedane-ayyo

Ullathe unarthedane-ayyo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉള്ളത്തെ ഉണർത്തീടണേ-അയ്യോ ദാഹത്തെ തീർത്തീടണേ-ഞങ്ങൾ 1 തിരുവെഴുത്താകെ തെളിയിക്കുമേ-എൻ ഉപദേശകനാം യേശുവേ നിൻ കാൽക്കലിരുന്നു കേൾക്കുമീയേഴകൾ ജീവന്റെ വചനമേ - ഇപ്പോൾ - ഞങ്ങൾ 2 അരുളപ്പാടുകൾ മറവായതിനാൽ അടിയങ്ങൾ വിശ്വാസം തകരുന്നയ്യോ അരുളണമേ നിൻ പരലോകജ്ഞാനം പരിശുദ്ധ ആത്മാവെ-ഇപ്പോൾ ഞങ്ങൾ 3 ദൈവ വചനമാം ആത്മാവിൻ വാളാൽ അടിയങ്ങളെ നീ ആരായണേ സാത്താനെ വിരട്ടി സത്യത്തെക്കാട്ടി സ്വാതന്ത്ര്യം തന്നീടണേ - ഇപ്പോൾ- ഞങ്ങൾ 4 പഴയ പുതിയ നിയമങ്ങളായി എഴുതപ്പെട്ട ഗ്രന്ഥം അറുപത്താറും ലോക ഇരുളിൽ ദീപമായ് കാണ്മാൻ കൺകളെ തുറന്നീടണേ-ഇപ്പോൾ-ഞങ്ങൾ

Related Songs