Malayalam Hymn
Nurukkamulloru hrudayavumaayi
Nurukkamulloru hrudayavumaayi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നുറുക്കമുള്ളോരു ഹൃദയവുമായ്
ഉരുകി ഞാനിതാ ഏകിടുന്നു
കദനമുള്ളോരു യാചനയിൻ
അധരമിന്നിതാ തുറന്നിടുന്നു
പ്രാർത്ഥന കേൾക്കേണമേ
എന്റെ - യാചന നൽകീടണേ (2)
1 ഒത്തിരി സ്നേഹിച്ച ബന്ധങ്ങളെല്ലാം
ഓടിയകന്നു പാഴ്ക്കിനാവായ് (2)
ശത്രുക്കളേതെന്നോ മിത്രങ്ങളേതെന്നോ
തിരിച്ചറിയാതെ ഞാൻ മിഴിച്ചുപോയി(2);- പ്രാർത്ഥന…
2 സ്വപ്നങ്ങളേവം അർത്ഥമില്ലാത്ത
നിഴലുകളായെന്നിൽ നിറഞ്ഞുനിന്നു(2)
അന്തരാത്മാവിലെ ആത്മചൈതന്യത്തെ
തീനാളമായ് ദേവാ മാറ്റുകില്ലേ(2);- പ്രാർത്ഥന…
3 ഒരുനവ ഗാനത്തിൻ പല്ലവി ഞാൻ പാടാം
അനുപമനാഥാ നിൻ കീർത്തനങ്ങൾ(2)
ഉരുകി ഞാനലിയട്ടെ നിൻ സ്നേഹധാരയിൽ
അനുമതി തരികയെൻ യേശുനാഥാ(2);- പ്രാർത്ഥന…