Pathiye... Aathmaavil mozhiyu

Malayalam Hymn

Pathiye... Aathmaavil mozhiyu

Pathiye... Aathmaavil mozhiyu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പതിയേ... ആത്മാവിൽ മൊഴിയും ഒരു മൃദു സ്വരമായ് നാഥന്റെ നാദം പതിയേ... മൃതിയിൽ നിന്ന് ഉയരും ഒരു മൃദു പദമായി ജീവന്റെ നാദം മന മുറിവുകളേ സുഖമാക്കുമാ മൃദു മന്ത്രണം (2) 1 ഇരുളിൻ കൂരിരുളിൽ ഞാൻ വഴി അറിയാതെ പതിവായ് കാലിടറും വഴി യാത്രികനായി (2) എന്നും എന്റെ പിഴവുകളെന്നെ കുറ്റം വിധിക്കുന്ന നേരം ഉള്ളറയിൽ കേൾക്കുമാ ജീവന്റെ സ്പന്ദനം അങ്ങയുടെതാണെൻ യേശുവേ (2);- പതിയേ... 2 വെയിലിൽ എരി വെയിലിൽ ചെറു തണൽ ഇല്ലാതെ അലയുന്നൊരു നേരം ആശ്രയം ഇല്ലാതെ (2) തള്ളി എന്റെ കുറവുകൾ എന്നെ ചേർത്തുപിടിച്ചൊരു സ്നേഹം ഹാ നല്ല താതനെ ആശ്ചര്യ സ്നേഹമേ ഓ എന്റെ ആത്മാവിൻ ഗീതമേ (2);- പതിയേ...

Related Songs