Malayalam Hymn
Jayaverarai naam porveerarai
Jayaverarai naam porveerarai lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ജയവീരരായ് നാം പോർ വീരരായ്
ജയത്തിൻ കാഹളം മുഴക്കീടുക (2)
പ്രീയൻ വേഗം ആഗമിക്കാറായ്
നാം കാഹളം മുഴക്കിടാം വീരരേ(2)
2 കർത്തൻ തൻ വേല ചെയ്തു നാൾ കഴിക്കുക
പാർത്തലത്തിൽ തൻ വേല തികയ്ക്കാം (2)
പോർചെയ്യുക നാം പേർവീരരേ-തൻ
ജയക്കൊടി നാം ഉയർത്തീടുക (2);-
3 പ്രിയൻ വേഗം വാനമേഘേ വന്നിടുമേ
കാത്തിരിക്കും തൻ ശുദ്ധരെ ചേർക്കുവാൻ (2)
വേഗം ഒരുങ്ങീടുക തിരുസഭയെ നാം
ജയത്തിൻ കാഹളം മുഴക്കിടുക (2);-
4 തന്നോടുകൂടെ പന്തിയിരിക്കും
തനിക്കായ് കാത്തിരിക്കും തൻ വിശുദ്ധർ (2)
തന്നോടു കൂടി നിത്യം വാഴുമേ-തൻ
സ്തുതികൾ അവർ മുഴക്കീടുമേ (2);-