Malayalam Hymn
Manassalivin uravidame
Manassalivin uravidame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മനസ്സലിവിൻ ഉറവിടമേ
കാരുണ്യ നാഥാ എൻ ദൈവമേ (2)
നിൻ പൈതലാകും ഏഴയിൻ പ്രാർത്ഥന
കൈക്കൊള്ളേണമേ നിൻ കരത്താൽ (2)
നഷ്ടപ്പെട്ടോരു മകനാമെന്നെയും
നിൻ മകനാക്കി തീർത്തീടണേ (2)
പാപത്തിൽ നിന്നെന്നെ കരകേറ്റീടണേ
അമ്മയെപ്പോലെന്നെ ഓമനിക്കേണമേ (2)
പാപത്തിൻ ശമ്പളം മരണമെന്നാകിലും
സ്വജീവൻ തന്നൊരു സ്‌നേഹസ്വരൂപാ (2)
ആരു മറന്നാലും മറക്കാത്ത നാഥാ
നീ മാത്രമാണെൻ അഭയസ്ഥാനം (2)