Malayalam Hymn
Manassalivin mahaadaivame
Manassalivin mahaadaivame lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മനസ്സലിവിൻ മഹാദൈവമേ
കനിയേണമേ കരുണാനിധേ
1 എത്രനാളായ് ഞങ്ങൾ ആർത്തിയോടെ
പ്രാർത്ഥിച്ചുണർന്നിങ്ങു കാത്തിരിപ്പു
ഇത്രനാളായും ഈ ലോകം കാണാ-
ത്താത്മ ശക്തി അയക്കേണമേ;- മന…
2 എന്നുവരെക്കാണും ശൂന്യാവസ്ഥ
ഉയരത്തിൽ നിന്നാത്മം പകരുവോളം
അന്നുവനാന്തരം ഉദ്യാനമായ്ത്തീരും
ഉദ്യാനം വനമായ് എണ്ണും;- മന…
3 അന്ധകാരം ഭൂമിയെ മൂടുന്നേ
അന്ത്യലക്ഷ്യങ്ങളും കണ്ടീടുന്നേ
എന്തിനീ ആലസ്യം നാമും ഉണരുക
കാന്തനെ കാണ്മതിനായ്;- മന…