Yeshu en sangetham en nithya

Malayalam Hymn

Yeshu en sangetham en nithya

Yeshu en sangetham en nithya lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശു എൻ സങ്കേതം എൻ നിത്യപാറയുമേ ആശ്രയം താൻ മാത്രം ആ നാമം സുസ്ഥിരമേ പിളർന്നതൊരിക്കൽ ക്രൂശിൽ ചൊരിഞ്ഞ രക്തമതാൽ വളർന്നു ഞാൻ ദൈവപൈതൽ തൻ മഹാസ്നേഹത്താൽ 2 യോഗ്യമല്ലാത്ത ഈ ലോകത്തേറുന്ന മാലിന്യങ്ങൾ മാർഗ്ഗത്തിലേറിവന്നെന്നെ ഭീതിപ്പെടുത്തിടുമ്പോൾ ചാരും കാൽവറിമേട്ടിൽ തകർന്ന മാറിടത്തിൽ തോരും കണ്ണുനീരെല്ലാം യേശുവിൻ കൈകളിൽ 3 ലോകത്തിന്നാശ്രയമൊന്നും ശാശ്വതമല്ലായ്കയാൽ ശോകക്കൊടുങ്കാട്ടിലൂടെ ഓടിമറയുന്നു ഞാൻ ദൂരെ ദൂരെ കാണുന്നെൻ നിത്യഭവനത്തെ വേഗം ഞാൻ അങ്ങുചേരും അതെത്ര ഭാഗ്യമേ 4 കൺകൾക്കിമ്പമായ തൊക്കെയും നശ്വരമെ മണ്ണിൽ ഭാഗ്യമെല്ലാം മാറിമറഞ്ഞിടുമേ വേദന മാത്രമെങ്ങും ജീവിതനാളുകളിൽ മോദങ്ങൾ മാത്രമാണെന്നും സ്വർഗ്ഗീയ നാടതിൽ 5 മുഴങ്ങും കാഹളമെല്ലാം ഗംഭീരനാദത്തോടെ ധ്വനിക്കും ദൈവത്തിൻ ശബ്ദം വിശുദ്ധർ ഉയർക്കുമെ തേജസ്സമ്പൂർണ്ണനാമേശു മേഘത്തിൽ വന്നീടുമ്പോൾ ജ്യോതിസ്സുപോൽ എന്നന്നേക്കും തൻകൂടെ വാഴും നാം 6 രാത്രിയില്ലാത്തൊരു ദേശം എന്നേക്കും പാർപ്പിടമായ് മർത്യമല്ലാത്തൊരു വേഷം പ്രാപിക്കും നിശ്ചയമായ് എണ്ണമില്ലാത്ത വിശുദ്ധർ പൊൻകുരുത്തോലയുമായി വർണ്ണിക്കും ദൈവത്തിൻ നീതി സ്വർഗ്ഗീയഗാനത്താൽ

Related Songs