En yeshu en sangetham en

Malayalam Hymn

En yeshu en sangetham en

En yeshu en sangetham en lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു താൻ ജീവന്റെ കിരീടം എനിക്കു തരുന്നു തൻമുഖത്തിൻ പ്രകാശം ഹാ! എത്ര മധുരം! ഹാ! നല്ലൊരവകാശം എന്റേതു നിശ്ചയം! 2 എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു എനിക്കു വിപരീതം ആയ കൈയെഴുത്ത് തൻക്രൂശിൻ തിരുരക്തം മായിച്ചുകളഞ്ഞു ശത്രുത തീർത്തു സ്വർഗ്ഗം എനിക്കു തുറന്നു 3 എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു എൻഹൃദയത്തിൻ ഖേദം ഒക്കെ താൻ തീർക്കുന്നു എൻവഴിയിൽ പ്രയാസം ഞെരുക്കം സങ്കടം വരുമ്പോൾ നല്ലാശ്വാസം യേശുവിൻ മാർവ്വിടം 4 എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു താൻ നിത്യസ്നേഹംകൊണ്ടുഎന്നെ സ്നേഹിക്കുന്നു താൻ തുടങ്ങിയ വേല എന്നിൽ നിവർത്തിക്കും തൻ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളും 5 എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു തൻവരവു സമീപം നേരം പുലരുന്നു ദിവ്യമഹത്ത്വത്തോടു താൻ വെളിപ്പെട്ടിടും ഈ ഞാനുമവനോടു കൂടെ പ്രകാശിക്കും

Related Songs