Njanente yeshuve vazthi (ente sangetham)

Malayalam Hymn

Njanente yeshuve vazthi (ente sangetham)

Njanente yeshuve vazthi (ente sangetham) lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഞാനെന്റെ യേശുവെ വാഴ്ത്തി വണങ്ങിടും ജീവിതനാൾകളെല്ലാം പാവനമായെന്നെ പാലിച്ചതോർക്കുമ്പോൾ സ്നേഹമെന്നിൽ ഏറുന്നേ(2) എന്റെ സങ്കേതം നീയല്ലയോ എന്റെ ആശ്രയവും നീയല്ലൊ എന്റെ ഉറവുകൾ അഖിലവും നിന്നിലെ എന്നും ആകുന്നെൻ പ്രാണപ്രിയാ(2) 2 മൃത്യവിൻ വായിൽനിന്നും വീണ്ടെടുത്തോനെ മഹത്വപ്പെടുത്തും നിന്നെ ഞാൻ നിന്നെ സ്നേഹിച്ചു സേവിച്ചീ മരുവിതിൽ നിൻ നാമത്തെ ഘോഷിക്കും;- 3 സീയോനിൻ നാഥാ നിൻ സ്നേഹമെനിക്കിഹെ എത്രയോ ആശ്ചര്യമെ നിൻ വിളിയോർത്തു ഞാൻ നിന്നെ പിൻഗമിപ്പാൻ മുറ്റും സമർപ്പിക്കുന്നേ;- 4 പർവ്വതങ്ങൾ ചുറ്റിനിൽക്കും ശാലേം സമം കാത്തല്ലോ നിൻ ജനത്തെ ആശ്രയം നിന്നിൽ ഞാനെന്നുംവച്ചതിനാൽ ശാശ്വത ശാന്തിയുണ്ട്;- 5 നീവരും നാളിൽ നിനക്കു തുല്യനായ് നില്പാൻ ഞാൻ വാഞ്ചിക്കുന്നേ ഞാൻ നിന്റെ നീതിയിൽ തികഞ്ഞിടുവാനായ് നിൻ കൃപ ചെയ്യേണമേ;-

Related Songs