Njanente yeshuve vazthi vanangum

Malayalam Hymn

Njanente yeshuve vazthi vanangum

Njanente yeshuve vazthi vanangum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാനെന്റെ യേശുവേ വാഴ്ത്തി വണങ്ങും ജീവിത നാൾകളെല്ലാം നന്ദിയാൽ പാടിടുമേ 1 പഥ്യമാം വചനത്താൽ എഴയെന്നെ നിത്യവും നടത്തിടും ആത്മനാഥൻ എന്റെ ഉപനിധി കാത്തിടുവാൻ സർവ്വവല്ലഭനെൻ കൂടെയുണ്ട് ആകയാൽ പ്രീയനെ വാഴ്ത്തിടുന്നേ;- ഞാൻ... 2 ജീവിത ഭാരങ്ങൾ ഏറിവന്നാൽ കലങ്ങിടാതെ ഞാൻ മുന്നേറുമേ കണ്ണുനീർ താഴ്വര അതിൽ നടന്നാൽ ആനന്ദനദിയാക്കി മാറ്റിടുമേ ഞാൻ എന്റെ യേശുവേ വാഴ്ത്തിടുമേ;- ഞാൻ... 3 ജീവിത സാഗരമതിലുയരും ശോധനയാം വൻ തിരകളിൽ ഞാൻ മുങ്ങിടാതെ പ്രിയനെന്നെ കരം പിടിച്ച- അനുദിനം നടത്തിടുമേ ഞാൻ എന്റെ യേശുവേ വാഴ്ത്തിടുമേ;- ഞാൻ... 4 വേഗം ഞാൻ വന്നിടാം വീടൊരുക്കി എന്നുരചെയ്തയെൻ പ്രാണനാഥൻ വന്നിടുമേ വേഗം മേഘാരൂഢനായ് ആയതെൻ പ്രത്യശ ഭാഗ്യമിതേ ആകയാൽ പ്രിയനെ വാഴ്ത്തിടുന്നേ;- ഞാൻ...

Related Songs