Malayalam Hymn
Njanente kannukale - haalleluya
Njanente kannukale - haalleluya lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഞാനെന്റെ കണ്ണുകളെ
പർവ്വതത്തിലേക്കുയർത്തിടുന്നൂ (2)
എന്റെ സഹായ പർവ്വതത്തിൽ
നിന്നുമെൻ കരങ്ങളെ പിടിച്ചിടുന്നു (2)
ഹാല്ലേലുയ, ഹാല്ലേലുയ..
ഹാല്ലേലുയ ആമേൻ ഹാല്ലേലുയ.. (2)
കുഴഞ്ഞതാം ചേറ്റിൽ കിടന്നതാം എന്നെ
പിടിച്ചതാം കൈകൾ പാറമേൽ നിർത്തി (2)
എന്റെ ഗമനത്തെ സ്ഥിരമാക്കി മാറ്റി
ക്രിസ്തുവാം പാറമേൽ ഉറപ്പോടെ നിർത്തി (2)
(ഹാല്ലേലുയ, ഹാല്ലേലുയ..)
പരിശുദ്ധ ആത്മാവിൻ ശക്തി എന്മേൽ
പകർന്നു എൻ ജീവിതം വിശുദ്ധിയോടെ (2)
നടത്തുമെൻ നാളുകൾ അതിശയമായ്
കർത്താവിൻ വരവിൽ കാന്തയായ് തീരാൻ (2)
(ഹാല്ലേലുയ, ഹാല്ലേലുയ..)
കർത്താവിൻ വരവിൻ കാഹളം മുഴങ്ങുമ്പോൾ
മറുരൂപമായ് ഞാൻ പറന്നു പോകും
ആ സ്വർഗീയ വീട്ടിൽ എനിക്കായ് നാഥൻ
ഒരൂക്കിയ ഭവനത്തിൽ ചെന്നു ചേരും (2)
(ഹാല്ലേലുയ, ഹാല്ലേലുയ..)