Penukam thakarthennethanikkaay

Malayalam Hymn

Penukam thakarthennethanikkaay

Penukam thakarthennethanikkaay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പേനുകം തകർത്തെന്നെത്തനിക്കായ്-വീണ്ടെടുത്ത ക്രിസ്തേശു രക്ഷകനിവൻ താനേ ഇവനേ… ഇവനേ… ഇവനേ… ഇവനേ ക്രിസ്തേശു രക്ഷകനിവൻ താനേ 2 ആദിയിൽ പറുദീസിൽ നാഥൻ വാക്കു തന്ന നാരിയിൻ സന്തതി ഇവൻ താനേ;- 3 യിസ്രായേൽ ജനത്തിനു പ്രഭുവായ്-മോശ ചൊന്ന സത്യപ്രവാചകനിവൻ താനേ;- 4 യുദന്മാരനുദിനം കാണ്മാൻ-കാത്തിരുന്ന ദൈവത്തിൻ മശിഹായും ഇവൻ താനേ;- 5 കന്യകാസുതനായിദ്ധരയിൽ വന്നുദിച്ച ധന്യനിമ്മാനുവേൽ ഇവൻ താനേ;- 6 ‘നീക്കുകയിവനെ' എന്നലറി-ശ്രതുഗണം ക്രൂശിപ്പാൻ കൊടുത്തോനും ഇവൻ തനേ;- 7 പോയപോൽ വരും താനെന്നരുളി വിൺഗമിച്ച സുന്ദരമണവാളനിവൻ താനേ;- 8 വേഗത്തിൽ തിരിച്ചു വന്നിഹത്തിൽ-കാത്തിരിക്കും ഭക്തരെച്ചേർപ്പോനും ഇവൻ താനേ;-

Related Songs