Malayalam Hymn
Yeshuvin janame bhayamenthinnakame
Yeshuvin janame bhayamenthinnakame lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 യേശുവിൻ ജനമേ ഭയമെന്തിന്നകമേ
ലേശവും കലങ്ങേണ്ട
നാമവൻ ദാസരായ് വസിച്ചീടാം
ലോകത്തിലെന്തെല്ലാം ഭവിച്ചാലും ആ..ആ..
ആപത്തനർത്ഥങ്ങളണഞ്ഞാലും
താപം നമുക്കില്ലെന്നറിഞ്ഞാലും
2 സകലത്തിൻ ലാക്കും അധിപനുമവനാം
ഉലകത്തെ നിർമ്മിച്ചോനും
ആകാശവലയത്തെ രചിച്ചോനും
താണുവന്നുലകത്തിൽ കുരിശേറി ആ..ആ..
മാനവർക്കായി മരിച്ചുയിർത്തേകി
ദാനമായി രക്ഷ നരർക്കായി
3 മരണത്താൽ മാറുന്നധിപരിൻ പിമ്പേ-
പോയവർ ലജ്ജിക്കുമ്പോൾ
നാമവൻ നാമത്തിൽ ജയ് വിളിക്കും
മരണത്തെ ജയിച്ചൊരു ജയവീരൻ ആ..ആ..
ശരണമായ് തീർന്നതെന്തൊരു ഭാഗ്യം
അവനെയനുഗമിപ്പതു യോഗ്യം
4 വേഗം ഞാനിനിയും വരുമെന്നു ചൊന്ന്
ലോകം വെടിഞ്ഞ നേതാ-
വേശുതാ-നാരുമില്ലിതുപോലെ
നിത്യത മുഴുവൻ നിലനിൽക്കും ആ..ആ..
പ്രതിഫലം താൻ തരും നിർണ്ണയമായ്
അതിനായ് താൻ വരും അതിവേഗം
5 പോരുകൾ സഹിച്ചും വൈരിയെ ജയിച്ചും
പാരിതിൽ തിരുനാമം
ഘോഷിപ്പാൻ ചേരുവിനതിമോദം
ഭിന്നതവെടിയാമൊന്നാകാം ആ..ആ..
ഉന്നത ചിന്തയോടുണർന്നീടാം
മന്നവനെ നമുക്കെതിരേൽക്കാം