Malayalam Hymn
Paricha dukathal poratam akilum nerode
Paricha dukathal poratam akilum nerode lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 പാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും
നേരോടെ ജീവിച്ചു ആറുതൽപെടും ഞാൻ
തീരും എൻ ദുഃഖം വിലാപവും
ചേരും ഞാൻ സ്വർഗ്ഗേ വേഗം-ഹല്ലേലുയ്യാ
2 കഷ്ടതയാകിലും നഷ്ടങ്ങൾ വന്നാലും
ഇഷ്ടന്മാർ വിട്ടാലും തുഷ്ടിയായ് ജീവിക്കും;-
3 കൂട്ടുകുടുംബക്കാർ തിട്ടമായ് വിട്ടീടും
കൂട്ടുസഹോദരർ ഭ്രഷ്ടനായ് തള്ളീടും;-
4 എന്തു മനോഹരം ഹന്ത ചിന്തിക്കുകിൽ
സന്തോഷ ദേശമേ നിന്നിൽ ഞാൻ ചേർന്നിടും;-
5 ദൂരത്തായ് കാണുന്നു സോദര കൂട്ടത്തെ
യോർദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ;-
6 ബോട്ടിൽ ഞാൻ കയറീടും പാട്ടോടെ യാത്രയ്ക്കായ്
കോട്ടമില്ലാതുള്ള വീട്ടിൽ ഞാൻ എത്തിടും;-
7 രാജമുടി ചൂടി രാജാധിരാജനെ
ആലിംഗനം ചെയ്യും നാളിലെന്താനന്ദം;-