Malayalam Hymn
Kaalam ellaam kazhiyaaraay
Kaalam ellaam kazhiyaaraay lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കാലമെല്ലാം കഴിയാറായ്
നമ്മൾ കർത്താവു വന്നിടാറായ്
കാഹളത്തിൻ ധ്വനി മുഴങ്ങാൻ
കാലമിനീം ഏറെയില്ല
ഉണരുന്നു ഉണരുന്നു ഭക്തഗണങ്ങൾ
ഉയരുന്നു ഉയരുന്നു ക്രിസ്തുവിൻ നാമം
തകരുന്നു തകരുന്നു സാത്താൻകോട്ടകൾ
തളരുന്നു തളരുന്നു ശത്രുസൈന്യങ്ങൾ
പെരുകുന്നു പെരുകുന്നു ക്ഷാമം ഭൂകമ്പം
പകരുന്നു പകരുന്നു നാനാവ്യാധികൾ
പോകുന്നു പോകുന്നു വിശുദ്ധജനം
പൂകുന്നു പൂകുന്നു സ്വർഗ്ഗ ഭവനം
ജയിക്കുന്നു ജയിക്കുന്നു നമ്മളുലകിൽ
ജയം തരും ജയം തരും ക്രിസ്ത്യൻ മൂലമായി