Malayalam Hymn
Thiruvachanapporul ariyaan ulkkaazhcha
Thiruvachanapporul ariyaan ulkkaazhcha lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
തിരുവചനപ്പൊരുളറിയാൻ ഉൾക്കാഴ്ചയേകിടാൻ
ഒരുക്കമുള്ള മനമോടെ തിരുസന്നിധി അണയാം
ആത്മമാരി ഈ സഭമേൽ അനവരതം ഒഴുകാൻ
ഹൃദയങ്ങളെ തുറക്കാം
പരിശുദ്ധാത്മാവേ വരിക ഈ സഭാ മദ്ധ്യേ
ഒരുമയോടെ കാത്തിരിക്കും നിൻ ജനമൊന്നായ്
ഇരുവായ്ത്തലവാളാകും നിൻ തിരുവചനങ്ങൾ
ആശയോടെ കേട്ടിടുവാൻ മുൻ വിധി വിട്ടീടാം
കഠിന ഹൃദയങ്ങളെ തകർക്കുമീവചനം
ഉള്ളങ്ങളെ ഉണർത്തിടട്ടെ
ഉണർന്നെഴുന്നേൽക്കുക സഭയെ മറുതലിൽച്ചീടരുതേ
ചോദ്യം ചെയ്യാതെ അനുസരിക്ക ദൈവശബ്ദത്തെ
ഈ ലോക സ്നേഹവും നേട്ടവും നോക്കാതെ
കർത്തനെ അനുഗമിക്കാം;-