Ennaashrayamen yeshuvilaakayaal

Malayalam Hymn

Ennaashrayamen yeshuvilaakayaal

Ennaashrayamen yeshuvilaakayaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നാശ്രയം എൻ യേശുവിലാകയാൽ ഭയമില്ല ലവലേശവും-എന്നിൽ ഭയമില്ല ലവലേശവും 1 ആഴ്ചയിൻ ആദ്യദിനെ ദിവ്യ ഉയിർപ്പിന്റെ ഈ സുദിനെ എനിക്കാരാധിപ്പാൻ ദയ നല്കിയതാൽ ദേവാ പുകഴ്ത്തിടും നിൻ നാമത്തെ 2 പോയ ദിനങ്ങളെല്ലാം ദൈവം കാത്തെന്നെ പരിപാലിച്ചു തന്റെ കരുണയിൻ ചിറകിൽ മറച്ചെന്നെ നടത്തി പുതുബലം കല്പിച്ചതാൽ 3 ശത്രുവിൻ സൈന്യങ്ങളെന്നെ വളഞ്ഞാലും ഭയമില്ലഹെ അതിവല്ലഭൻ കൃപ എനിക്കുള്ളതിനാൽ സ്തോത്രം ഹല്ലേലൂയാ പാടും ഞാൻ 4 പകയ്ക്കട്ടെ ലോകരെല്ലാം എന്നെ പഴിക്കട്ടെ സ്നേഹിതരും ഏറെ പഴികളും ദുഷികളും കേട്ടവാനാം ക്രിസ്തു എന്നോടു കൂടെയുണ്ട്‌ 5 ഏതൊരു ആപത്തിലും ദാനിയേലിൻ മഹനാം ദൈവം തന്റെ ദൂതനെ അയച്ചെന്നെ കാവൽ ചെയ്യും അതാൽ ആനന്ദമെനിക്കവനിൽ 6 സ്തോത്രങ്ങളാൽ സ്തുതിക്കും നല്ല കീർത്തനങ്ങൾ ചെയ്യും ഞാൻ എൻറെ ആർത്തികൾ തീർത്ത സർവ്വേശ്വരനെ നിതം വാഴ്ത്തി സ്തുതിച്ചിടും ഞാൻ

Related Songs