Yachippin tharumennaruliyon

Malayalam Hymn

Yachippin tharumennaruliyon

Yachippin tharumennaruliyon lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യാചിപ്പിൻ തരുമെന്നരുളിയോൻ യാചന നിരസിക്കില്ല ചോദിപ്പിൻ നല്കുമെന്നരുളിയോൻ ആവശ്യം നിരസിക്കില്ല കണ്ണുനീരിൻ വീഥികളിൽ ഏകനായ്‌ ഞാൻ വലയുമ്പോൾ കരയേണ്ട എന്നരുളിയോൻ ഹാഗാറിൻ നിലവിളി കേട്ടവൻ എന്റെ പ്രാർത്ഥന നിരസിക്കില്ല കൂരിരുളിൻ താഴ്‌വരയിൽ ഏകനായ്‌ ഞാൻ നടന്നാലും ഭയം വേണ്ട എന്നരുളിയോൻ ഏലിയാവിൻ പ്രാർത്ഥനകേട്ടവൻ എന്റെ യാചന നിരസിക്കില്ല രോഗിയായ്‌ ഞാൻ തളർന്നാലും ക്ഷീണിതനായ്‌ വലഞ്ഞാലും കൈവിടില്ല എന്നരുളിയോൻ യിസ്രായേലിൻ നിലവിളി കേട്ടവൻ എന്റെ ആവശ്യം നിരസിക്കില്ല

Related Songs