Malayalam Hymn
Ellaa muzhangkaalum madangeedum
Ellaa muzhangkaalum madangeedum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എല്ലാ മുഴങ്കാലും മടങ്ങീടും
ഏവരും ഒന്നായ് വണങ്ങീടും
എല്ലാ നാവും ഏറ്റുപാടും
യേശുവേ നീ കർത്താവ്
chorus
യേശുവേ നീ കർത്താവു
യേശുവേ നീ രാജാവ്
യേശുവേ നീ ആരാധ്യൻ
എന്നെന്നും യോഗ്യൻ
1 അറുക്കപ്പെട്ട ദൈവ കുഞ്ഞാട്
വീണ്ടെടുത്തവനെ ദേവസുത
സ്തുതി ബഹുമാന പുകഴ്ചയെല്ലാം
സ്വീകരിക്കാൻ യോഗ്യനെ;- യേശു...
2 വിലയില്ലാത്തവനാമെന്നെ
വിലക്കു വാങ്ങിയ ദൈവകൃപ
യോഗ്യനല്ലത്തെന്നെ നിൻ
പുത്രനാക്കിയ ദൈവകൃപ;- യേശു...
3 ഉന്നതനെ അങ്ങേ ഉയർത്തിടുന്നു
വന്നവനെ അങ്ങേ വണങ്ങിടുന്നു
കാരങ്ങളുയർത്തി തിരുമുൻപിൽ
പരിശുദ്ധ നാമത്തെ വാഴ്ത്തിടുന്നു;- യേശു...