Ellaa mahathvavum en yeshuvine

Malayalam Hymn

Ellaa mahathvavum en yeshuvine

Ellaa mahathvavum en yeshuvine lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എല്ലാ മഹത്വവും എൻ യേശുവിന് എല്ലാ പുകഴ്ചയും എൻ കർത്തന്(2) എന്നാളും പാടിടും സ്തോത്രഗീതം എന്നെ വീണ്ടെടുത്ത തന്റെ സ്നേഹമോർത്താൽ വർണ്ണിപ്പാൻ വാക്കുകളില്ല... പാടുവാൻ ജീവിതം പോരാ(2) ഘോരമാം കാറ്റെന്റെ പടകിൽ അടിച്ചെന്നാൽ ഞാനേറെ കുലുങ്ങുകില്ല...(2) കാറ്റിനെ ശാസിപ്പാൻ.. പടകു നിയന്ത്രിപ്പാൻ.. കഴിവുള്ളോൻ കൂടെയുണ്ട്... ബലമുള്ളോൻ ചാരെയുണ്ട്;- എല്ലാ മഹത്വവും... തീക്ഷ്ണമാം ബാധയും വ്യാധിയുമിന്നെന്റെ കൂടാരം അടുക്കയില്ല.. അവനെനിക്കെന്നെന്നും ആശ്രയമേകുന്ന അഭയ സങ്കേതമല്ലേ... അരികിലായ് അണയുകില്ലേ;- എല്ലാ മഹത്വവും... നേടിയതൊന്നും എൻ നന്മയാലല്ല നാഥന്റെ വൻ കൃപയാൽ..(2) നന്ദിയോടെ നാഥാ.. സന്നിധെ ചേരുന്നു.. ചൊരിയേണം നിൻ കൃപകൾ... അരുളേണം നിൻ മൊഴികൾ;- എല്ലാ മഹത്വവും...

Related Songs