Yeshu en manaalan varum

Malayalam Hymn

Yeshu en manaalan varum

Yeshu en manaalan varum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശു എൻ മണാളൻ വരും നാളതേറ്റം ആസന്നമേ ശുദ്ധരിൻ പ്രത്യാശയിൻ പ്രഭാതമേ ഹാ അതെന്തു ഭാഗ്യമേ, ആയതെന്റെ ആശയേ ആ ദിനം കൊതിച്ചിടുന്നെ കാണുമേ വേഗമെൻ കാന്തനാം യേശുവേ കാണ്മതെന്തൊരാനന്ദം വർണ്യമല്ലെൻ ആമോദം 2 പാപികൾക്ക് രക്ഷകനായ് പാരിടത്തിൽ വന്നോനവന് ശാപ മരണം സഹിച്ചുയിർത്തവൻ പാപിയാമെൻ ഏഴയിൻ പാപമാകെ നീക്കിയെന്നെ വീണ്ടെടുത്ത പുണ്യാത്മനെ;- കാണു... 3 രോഗികൾക്ക് വൈദ്യനവൻ രോഗത്തിൻ മരുന്നും സദാ വ്യാകുലങ്ങൾ നീക്കും യേശു നായകൻ രോഗ ദുഃഖമേതുമില്ലാതെ നിത്യ ദേഹമെൻ പേർക്കൊരുക്കി വന്നീടുമേ;- കാണു... 4 വിണ്ണവർക്കധീശനു ജയം വിൺദൂതർ സൈന്യമാർത്തിടും വിണ്ണിൽ എല്ലാം ആനന്ദം കൊണ്ടാടുമേ കാഹളം ധ്വനിക്കുമെന്റെ കാതുകൾ ശ്രവിക്കുമന്നു മാനിടർ ഭ്രമിച്ചിടുമേ;- കാണു... 5 പാരിലുള്ളോരെൻ ഗേഹമാം നാറുമെന്റെ മൺദേഹമോ മാറും മറുരൂപമായ് ഞൊടിയിടെ വാനിൽ പറന്നേറിടും പ്രാവുപോൽ പരത്തിൽ നി- ന്നാഗമിക്കും തൻ ചാരെ;- കാണു... 6 തീരുമെന്റെ സന്താപം പാരിലേറ്റ വൻ താപം തോരുമെന്റ കണ്ണീരും അന്ന് നിത്യമായ് വാഴുമെന്നും കാന്തയായ് മൽപ്രിയന്റെ തേജസ്സാൽ ശോഭയേറും ശാലേമിൽ;- കാണു...

Related Songs