Malayalam Hymn
Yeshu varum priyare
Yeshu varum priyare lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശു വരും പ്രിയരെ
നമുക്കതിമോദമായി യാത്ര ചെയ്യാം
യേശു രാജൻ വരുവാൻ
നമുക്കിനി ഏറെ നാൾ കാത്തിടേണ്ടാ
അത്തി തളിർത്തിടുന്നു
യൂദന്മാരങ്ങെത്തുന്നെറുശലേമിൽ
ഇത്രയെല്ലാം അറിഞ്ഞു
ഉറങ്ങുന്നതുത്തമമോ പ്രിയരെ
കഷ്ടത പട്ടിണിയും
പലവിധ നഷ്ടം സഹിച്ചവരും
പാട്ടുകളോടെ കൂടി സീയോൻ നാട്ടിൽ
ചേർന്നിടാൻ കാലമായി
ലോകം ത്യജിച്ചവരാം
അഭിഷിക്ത ശ്രേഷ്ഠ അപ്പൊസ്തോലരെ
ചേർന്നു നടന്നുകൊൾവിൻ
വിശുദ്ധിയിൽ ജീവിതം കാത്തുകൊൾവിൻ
പാഴ് മരുഭൂമിയിൽ നാം
പലവിധ ക്ലേശം സഹിച്ചതിനാൽ
സാരമില്ല പ്രിയരെ അതിവേഗം
ചേരും നാം ഭാഗ്യനാട്ടിൽ
നിദ്രയിൽ നിന്നുണർന്നു
പാത്രങ്ങളിൽ എണ്ണ നിറച്ചു കൊൾവിൻ
മാത്ര നേരത്തിന്നുള്ളിൽ പ്രിയൻ
വരും യാത്ര തുടർന്നു കൊൾവിൻ
ആനന്ദിക്കാം പ്രിയരെ യുഗായുഗം
ആനന്ദിക്കാം പ്രിയരെ
ആ ദിനം താമസമില്ല ഹല്ലേലൂയ്യാ
ആനന്ദിപ്പിൻ പ്രിയരെ