Malayalam Hymn
Kalvari malamukalil kaanunnu
Kalvari malamukalil kaanunnu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാൽവറി മലമുകളിൽ കാണുന്നു
കാൽകരങ്ങൾ തുളക്കപ്പെട്ട (2)
വേദനയാൽ പുളഞ്ഞിടുന്ന
കാരുണ്യ നാഥന്റെ പൊൻമുഖത്തെ (2)
രാജാധിരാജാവും കർത്താധി കർത്താവും
ദേവാധിദേവനും നീ മാത്രമേ
സ്തോത്രം സ്തുതികൾക്ക് നീ യോഗ്യനെ
സ്തോത്രമർപ്പിക്കുന്നു ഞാൻ നിന്നിൽ മാത്രമേ
ചുടുചോര നാഥൻ ചൊരിഞ്ഞതും
മുള്ളുകൾ ശിരസിൽ ആഴ്ന്നതും (2)
എൻ പാപം പോക്കാൻ എൻ ശിരസുയർത്താൻ
ക്രൂശതിൽ യാഗമായി തീർന്നു നാഥൻ (2);- രാജാധി...
കണ്ടാലോ ആ മുഖം ശോഭയില്ല
ചോര നിറഞ്ഞൊഴുകും തൻ മേനിയിൽ (2)
മാർവിടം ആഴമായി തുളച്ചതും എൻ പേർക്കായി
ആത്മസൗഖ്യം നൽകാൻ മരിച്ചു ക്രൂശിൽ(2);- കാൽവറി..