Njan ente priyante mukham kaanunnu

Malayalam Hymn

Njan ente priyante mukham kaanunnu

Njan ente priyante mukham kaanunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാനെന്റെ പ്രിയന്റെ മുഖം കാണുന്നു അവനോട് എനിക്കേറ്റം പ്രിയമാകുന്നു പോകുന്നു ഞാനെന്റെ പ്രിയന്റെ കൂടെ ചാരുന്നു ഞാനെന്നും പ്രിയൻ മാർവ്വതിൽ (2) പാപത്തിൻ കറകൾ ശാപത്തിൻ നുകങ്ങൾ തകർത്തവൻ എന്നെ വീണ്ടെടുത്തല്ലോ (2) ശത്രുത നീക്കിയെന്നെ മാർവ്വോടണച്ചു പുത്രത്വം നൽകിയെന്നെ പരിപാലിച്ചു (2);- കണ്ണുനീർ താഴ്‌വര ജലാശയമാകും പ്രിയന്റെ സഖിത്വം ഉള്ളതിനാൽ (2) കാടുകൾ മേടുകൾ കീഴടങ്ങും മാൻപേടകാലുകൾ ഉള്ളതിനാൽ (2);- തൻഹിതം ചെയ്യുവാൻ തൻകൂടെ വാഴുവാൻ എന്നുള്ളം എന്നുമെന്നും കൊതിച്ചീടുന്നെ (2) ആത്മാവിൻ ഫലങ്ങൾ വെളിപ്പെടുവാൻ ആത്മാവിൻ ആഴങ്ങളിൽ നടത്തേണമേ (2);- സത്യത്തിൻ പാതയിൽ ഓട്ടം തികച്ചീടാൻ സത്യമായവനിൽ ആനന്ദിക്കുന്നേ നിത്യതയോളമെന്നെ നടത്തിടുന്ന നിത്യപിതാവിനെ ആരാധിക്കുന്നേ (2);-

Related Songs