Kankalaal kaanunnu kaalvariyil

Malayalam Hymn

Kankalaal kaanunnu kaalvariyil

Kankalaal kaanunnu kaalvariyil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കൺകളാൽ കാണുന്നു കാൽവറിയിൽ വിൺനാഥൻ വേദനയാൽ കേഴുന്നല്ലോ (2) എൻപാപമേറ്റു എൻശാപമേറ്റു തൻതിരുമേനി തകർന്നുവല്ലോ (2) ch: ഞാനാകുന്നതും ക്രൂശുനിമിത്തം എൻ പ്രശംസയും ക്രൂശിൽ മാത്രം (2) ദൂരസ്ഥനാമെന്നെ ചാരത്തണച്ചീടാൻ ദൂതരാൽ ആരാധ്യൻ താണിറങ്ങി (2) തൻ മേനി തകർന്നു തിരുനിണം ചൊരിഞ്ഞു അൻപോടവനെന്നെ മാറോടണച്ചു (2);- പാപം ചുമന്നവൻ പരമയാഗമായ് പാതകർമദ്ധ്യേ നിന്ദിതനായ് (2) പാപഹീനൻ പരിശുദ്ധനായവൻ പാപമായ് തീർന്നതെനിക്കായി (2);- പാപവൈരൂപ്യം നിറഞ്ഞെൻ മനസിൻ പങ്കിലമെല്ലാം കഴുകുവാനായ് (2) കരുതലിനുറവാം തൻകരമതിലും കാരിരുമ്പാണികൾ തറച്ചുവല്ലോ (2);-

Related Songs