Kanunnuvo kaalvariyil

Malayalam Hymn

Kanunnuvo kaalvariyil

Kanunnuvo kaalvariyil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാണുന്നുവോ കാൽവറിയിൽ മനുജനായി അവതരിച്ചൊരു ദൈവം അതിഘോരമാം വേദനയാൽ നുറുങ്ങിടിലും പാപം ക്ഷമിച്ചിടുന്നു സർവ്വം ചമച്ചവൻ സർവ്വത്തിനും നാഥൻ നിന്നിടുന്നു ഒരു കുഞ്ഞാടെപ്പോൽ കോമളരൂപനെ വിരൂപനാക്കിയോരീ മർത്യനെന്നെയും മിത്രമാക്കി ജീവൻ ഉറവ് തുറന്നു ദാഹമകറ്റിയോൻ കാൽവറിയിൽ കേണൂ ദാഹ ജലത്തിനായ് കുടിപ്പാൻ കയ്പ്പ് നൽകി ഈ മഹാപാപി എന്നെയും പുത്രനാക്കുവാൻ അണിഞ്ഞു നീ മുൾമുടി രോഗത്താൽ വലഞ്ഞ എന്നെ കൈകളാൽ വഹിച്ച തൻ കൈകളിൽ നൽകി ഞാൻ കാരിരുമ്പാണികൾ ഘോരമായ് നിന്ദിച്ചൊരാപരാധയെന്നെയും വീണ്ടെടുക്കുവാൻ വെടിഞ്ഞു നിൻ പ്രാണനും നിന്ദയാൽ കൂനിയ എന്നെ നന്മയാൽ നിറച്ച തൻ മേനിയിൽ ഏകി ഞാൻ ഉഴവുചാലുകൾ ഹീനമായി മർദ്ദിച്ചൊരു അകൃത്യനാമെന്നെയും ശുദ്ധനാക്കുവാൻ ചൊരിഞ്ഞു തൻ രക്തവും

Related Songs