Malayalam Hymn
Ha ithenthathishayame kaalvariyil
Ha ithenthathishayame kaalvariyil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഹാ! ഇതെന്തതിശയമേ കാൽവറിയിൽ
കാണും സ്നേഹമേ! പാപികളോടുള്ള സ്നേഹമേ (2)
ചരണങ്ങൾ
അപ്പാ! നിൻ സ്നേഹത്തെ സ്വല്പവുമറിഞ്ഞിടാ-
തിപ്പാരിൽ പാർത്തതാമെന്നെ! നീ (2)
തേടി വന്ന സ്നേഹം അത്ഭുതം – (2)
അപ്പാ നിൻ സ്നേഹത്തെ;- ഹാ! ഇതെ...
സ്വന്തമാം പാതയിൽ അന്തവുമറിഞ്ഞിടാ-
തന്ധനായ് ജീവിതം ചെയ്തെന്നെ (2)
അന്തികെ അണച്ച സ്നേഹമേ (2)
സ്വന്തമാം പാതയിൽ;- ഹാ! ഇതെ...
മുട്ടിന്മേൽ വീണിതാ രക്തം പോൽ വിയർക്കുമാ-
ഇപ്പാപിയാമെനിക്കായ് ജപം (2)
ചെയ്ത സ്നേഹം ഓർക്കുന്തോറുമേ- (2)
മുട്ടിന്മേൽ വീണിതാ;- ഹാ! ഇതെ...
വിസ്താരം ചെയ്യുമ്പോൾ പീലാത്തോസ് മുമ്പിലും
അന്നാസിൻ അരമന തന്നിലും (2)
മൌനമാർന്ന സൽസ്വഭാവമേ (2)
വിസ്‌താരം ചെയ്യുമ്പോൾ;- ഹാ! ഇതെ...
തങ്കത്തിരുമുഖേ ശങ്കകൂടാതവർ
പങ്കപ്പാടേല്പിക്കും നേരത്തിൽ (2)
തുമ്പമെന്യേ അൻപോടേറ്റതാം – (2)
തങ്കത്തിരുമുഖേ;- ഹാ! ഇതെ...