Malayalam Hymn
Kalvari malamukalil kandu
Kalvari malamukalil kandu lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ
മുൾക്കിരീട ഭാരമതിൽ എഴുന്നള്ളും രാജാവിനെ
2 കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ
കാരിരുമ്പിൻ ആണികളാൽ മുറിവേറ്റ കുഞ്ഞാടിനെ
3 കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ
മേലങ്കി പകുത്തു നൽകും ലോകത്തിന്റെ പാലകനേ
4 കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ
കയ്പുനീരും ദാഹത്തോടെ നുകരുന്ന രക്ഷകനെ
5 കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ
വിലാവിന്റെ ആഴത്തിലും സ്നേഹമൂറും പിതാവിനെ
6 കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ
എനിക്കായ് കുരിശിൽ മരിക്കും എന്റെ ജീവദായകനെ