Ie parijanjaanam aashcharya

Malayalam Hymn

Ie parijanjaanam aashcharya

Ie parijanjaanam aashcharya lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഈ പരിജ്ഞാനം ആശ്ചര്യദായകമേ അറിയുന്നു ശോധന ചെയ്തെന്നെ നാഥൻ 1 ഇരിക്കുന്നതും ഞാനെഴുന്നേൽക്കുന്നതും കർത്താവു കാണുന്നു ഗ്രഹിക്കുന്നു കർത്തനെൻ ഹൃദയനിരൂപണം-ഓ-ഓ ദൂരത്തുനിന്നു തന്നെയിതത്ഭുതം 2 സ്വർഗ്ഗീയതാതാ നിൻ ആത്മാവെ വിട്ടു ഞാൻ എവിടെപ്പോയ് മറഞ്ഞിടും പാതാളദേശവും നിൻ മുമ്പിൽ നഗ്നം-ഓ-ഓ സ്വർഗ്ഗേ ഗമിക്കുകിൽ അവിടുണ്ടു നാഥൻ 3 തിരമാലകളെ തരണം ചെയ്താശു പറന്നു ഞാൻ സമുദ്രത്തിൻ അറ്റത്തു പാർക്കുകിലവിടുണ്ടു നാഥൻ-ഓ-ഓ ഇരുളിലൊളിച്ചു മറവാനസാധ്യം 4 അന്തരംഗങ്ങൾ അഖിലം നിൻ കൈതാൻ സൃഷ്ടിച്ചതും നാഥാ എൻ മാതൃജഡരക്തത്താലെന്നെ മെടഞ്ഞവൻ-ഓ-ഓ അത്ഭുതകരനാം സ്രഷ്ടാവേ സ്തോത്രം 5 നിയമിപ്പിക്കപ്പെട്ട നാളുകൾക്കെല്ലാം മുന്നമേ നീ നാഥാ എൻകാര്യമൊക്കെയും നിൻ പുസ്തകത്തിൽ-ഓ-ഓ എഴുതിയിരുന്നു ഹാ വിസ്മയം താൻ 6 ഇപ്പോൾ യഹോവേ വ്യസനത്തിൻ മാർഗങ്ങൾ അടിയന്നുണ്ടെന്നാകിൽ അവയൊക്കെ നീക്കി ശാശ്വതമാർഗ്ഗത്തിൽ-ഓ-ഓ നടത്തണം നാഥാ നിനക്കു മഹത്വം

Related Songs