Malayalam Hymn
Njan engane mindaathirikum
Njan engane mindaathirikum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ഞാൻ എങ്ങനെ മിണ്ടാതിരിക്കും
ഞാൻ എങ്ങനെ പാടാതിരിക്കും
സ്തോത്രം എങ്ങനെ പറയാതിരിക്കും
ഞാൻ എങ്ങനെ സ്തുതിക്കാതിരിക്കും
2 എന്റെ പാപങ്ങൾ മോചിച്ചതോർത്താൽ
എന്റെ രോഗങ്ങൾ മാറ്റിയതോർത്താൽ
എന്നെ നടത്തിയ വഴികളെ ഓർത്താൽ
എന്നെ ഉയർത്തിയ വിധങ്ങളെ ഓർത്താൽ
3 ഒരിക്കലും ഉയരുകയില്ലെന്നു ശത്രു
പരസ്യമായി പലവുരു പറഞ്ഞു
ഉള്ളം തകർന്നു ഞാൻ കരഞ്ഞപ്പോൾ
എൻപ്രാണനാഥൻ മാറോടു ചേർത്തെന്നേ താങ്ങി
4 അനാഥനാണെന്നു അറിഞ്ഞ അന്നാളിൽ
ആശ്രയമില്ലാതെ കരഞ്ഞു
ബന്ധങ്ങളെന്നു ഞാൻ കരുതിയോർ പിരിഞ്ഞു
യേശുവോ എൻ സ്വന്തമായി
5 എനിക്കൊരു ജീവിതം നല്കിയ നാഥാ
ആരാധിക്കും അന്ത്യം വരെയും
വാഗ്ദത്തം ഓരോന്നും എന്നുള്ളിൽ തന്നെന്നെ
വീഴാതെ നിർത്തിയ നാഥാ