Njan paadathe engane

Malayalam Hymn

Njan paadathe engane

Njan paadathe engane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാൻ പാടാതെ എങ്ങനെ വസിക്കും നൃത്തത്തോടെ സ്തുതിക്കാതെയിരിക്കും എന്നെ നടത്തുന്നവൻ എന്നെ താങ്ങുന്നവൻ യാഹല്ലാതാരുമില്ല 1 അസാദ്ധ്യമായി ഒന്നും ഞാൻ കാണുന്നില്ലല്ലോ യേശു എന്റെ കൂടെയുള്ളപ്പോൾ വാഗ്ദത്തങ്ങൾ ഒന്നൊന്നായ് പ്രാപിച്ചീടുമേ യേശു എന്റെ കൂടെയുള്ളപ്പോൾ ആർക്കും തടയാൻ കഴിയുകയില്ല യേശു എന്റെ കൂടെയുള്ളപ്പോൾ;- 2 കാരാഗൃഹത്തിലും ഞാൻ പാടി സ്തുതിക്കും അടിസ്ഥാനം ഇളകീടുമേ തീച്ചൂളയതിലും ഞാൻ വെന്തുപോകില്ല നാലാമനായ് കൂടെയുണ്ടല്ലോ(ദൈവമുണ്ടല്ലോ)(2) ഞാൻ നിലനിന്നിടും സാക്ഷിയായിടും യേശു എന്റെ കൂടെയുള്ളപ്പോൾ(2);- 3 കണ്ണാൽ കാണും ദേഹം ക്ഷയിച്ചെന്നാലും ഉള്ളിൽ ശക്തി വർദ്ധിച്ചീടുമേ തക്കസമയം എൻ കാന്തൻ വന്നിടും ഞാനും വേഗം പറന്നിടുമേ(2) നോക്കി നോക്കി ഇനി കൺകൾ മങ്ങില്ല വരവേറ്റം അടുത്തുപോയി(2);-

Related Songs