Yakkobe ne enthinevidhathil chintha

Malayalam Hymn

Yakkobe ne enthinevidhathil chintha

Yakkobe ne enthinevidhathil chintha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യാക്കോബേ! നീ എന്തിനീവിധത്തിൽ ചിന്താ- ഭാരങ്ങൾ കൊണ്ടുള്ളിലന്ധനായ് തീരുന്നു മിസ്രായീമിൽ വന്നു നിൻ ഭാരമൊഴിച്ചവൻ ചെങ്കടൽ വറ്റിച്ചോൻ നിൻ മുമ്പുലുണ്ടിനി 1 പെരുവെള്ളം കണ്ടാൽ നീ ലേശം കലങ്ങേണ്ടാ അഗ്നിയിൽ നീ വേകാതെയെന്നും ഞാൻ കാത്തിടും നിൻമുഖം എന്തിനി ക്ഷോണിയിൽ വിളറുന്നു എന്തിനി നിൻ മനം ചിന്തയാൽ വാടുന്നു;- 2 ആവർത്തനശക്തി എന്മക്കൾക്കേകും ഞാൻ കാത്തിരുന്നീടുകിൽ ശക്തനായ്ത്തീരും നീ കഴുകൻപോൽ നീ പറന്നത്യുന്നതത്തിലായ് സ്വർഗ്ഗസ്ഥലങ്ങളിൽ ജീവിച്ചു വാഴും നീ;- 3 ആയിരമായിരം കോടാകോടി മർത്യർ- ക്കാശിഷമേകുന്ന വൻ നദിയാകും നീ വേനൽക്കാലവും വർഷം എന്നുള്ള ഭേദം നിൻ വേലയില്ലാത്തോർക്കു വൻ നദിയാകും നീ;- 4 എപ്പോഴും സന്തോഷപൂർണ്ണനായ് നിന്നെ ഞാൻ ഇപ്പാരിൽ പാലിച്ചെൻ കൈകളിൽ സൂക്ഷിക്കും കണ്ണിൻ മണിപോലെ നിന്നെ നിനച്ചു ഞാൻ എൻ മാർവ്വിലെപ്പോഴും നിന്നെ വഹിച്ചിടും;- 5 അലയുന്നീ ലോകത്തിൽ ഓളങ്ങൾ കണ്ടു നീ വലയുന്നതെന്തിനെന്നൊമനപ്പൈതലേ വിശ്വാസക്കപ്പലിൽ മോക്ഷപുരം നോക്കി യാത്രചെയ്യും ഭക്തർക്കിലോകം ക്ഷണികം;-

Related Songs