Malayalam Hymn
Krupayal enne vilichu nee
Krupayal enne vilichu nee lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കൃപയാൽ എന്നെ വിളിച്ചു നീ
നിൻ്റെ വയലിൽ ഇറക്കി
നടുവാൻ, നനയ്ക്കുവാൻ,
പിന്നെ കൊയ്തു കൂട്ടിടുവാൻ
നടുന്നവനും, നനയ്ക്കുന്നവനും
ഏതുമല്ലല്ലോ
വളർത്തിടും നല്ല നാഥാ
സർവ്വ സ്തുതിയും മഹത്വവും നിനക്ക്
കണ്ണുനീരോടെ വിതച്ചിടുകിൽ
പിന്നെ ആർത്ത് കൊയ്തിടാമെ
വിതയിൻ കാലത്തെ കഷ്ടങ്ങളെല്ലാം
കൊയ്ത്തിൻ കാലത്ത് തീരും
കാരുണ്യത്തിൻ മികവെ എന്നിലെ
പിഴകൾ നീക്കിടണെ
പ്രതിഫലമേകും നാളിലെന്നെയും
വിശ്വസ്തൻ എന്നു വിളിപ്പാൻ