Ezhunnallunneshu rajavai

Malayalam Hymn

Ezhunnallunneshu rajavai

Ezhunnallunneshu rajavai lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എഴുന്നള്ളുന്നേശു രാജാവായ് കർത്താവായ് ഭരണം ചെയ്തിടുവാൻ ദൈവരാജ്യം നമ്മിൽ സ്ഥാപിതമാക്കാൻ സാത്താന്യ ശക്തിയെ തകർത്തിടുവാൻ(2) യേശുവേ വന്നു വാഴണമേ ഇനി ഞാനല്ല എന്നിൽ നീയല്ലോ രാജാവേ വന്നു വാഴണമേ ഇനി ഞാനല്ല എന്നിൽ നീയല്ലോ(2) രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയും ബന്ധനം എല്ലാം തകർന്നിടുമേ കുരുടരും മുടന്തരും ചെകിടരുമെല്ലാം സ്വതന്ത്ര്യമാകുന്ന ദൈവരാജ്യം;- ഭയമെല്ലാം മാറും നിരാശ നീങ്ങും വിലാപം ന്യത്തമായ് തീർന്നിടുമെ തുറന്നിടും വാതിൽ അടഞ്ഞവയെല്ലാം പൊരുതും മശിഹ രാജൻ നമുക്കായ്;- പാപങ്ങൾ ഒഴിയും ഭാരങ്ങൾ മാറും പുതിയൊരു ലോകം തുറന്നിടുമേ കണ്ടിടും ഞാനാ നവ്യമാം ഭൂമി നിശ്ചയം ഞാനതിൽ വാണിടുമെ;-

Related Songs