Jagadeeshane sthuthichidunnu

Malayalam Hymn

Jagadeeshane sthuthichidunnu

Jagadeeshane sthuthichidunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജഗദീശനെ സ്തുതിച്ചിടുന്നു തിരുപാദത്തിൽ നമിച്ചിടുന്നു ജഗദീശനെ സ്തുതിക്കുന്നു വാഴ്ത്തുന്നു നമിച്ചിടുന്നു 1 മാനവരക്ഷയ്ക്കായ് സർവ്വേശനാഥൻ കാരിരുമ്പാണിയാൽ ക്രൂശിതനായ് എൻ കൊടും പാപങ്ങൾ മോചിക്കണേ തിരു രക്തത്താൽ കഴുകേണമേ;- 2 സ്നേഹസ്വരൂപനാം നിൻ മഹൽ സ്നേഹത്താൽ ആ ദിവ്യ സുവിശേഷം ഗ്രഹിച്ചിടുവാൻ ആത്മാഭിഷേക പ്രാപ്തരായിടുവാൻ വരദാനത്താൽ നിറയ്ക്കണമേ;- 3 നിൻ തിരുവചനം ഘോഷിച്ചീടുവാൻ ഏഴകൾക്കേകണേ വരമാധികം തവ തിരുനാമം നിനച്ചതിലും പരം വിളങ്ങിടുവാൻ അനുഗ്രഹിക്ക;-

Related Songs