Njan varunnu nathhaa nin

Malayalam Hymn

Njan varunnu nathhaa nin

Njan varunnu nathhaa nin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാൻ വരുന്നു നാഥാ നിൻ മുന്നിൽ സ്വീകരിക്കൂ ഒരു യാഗമായ് ഞാൻ തരുന്നു എന്നെ നിൻ മുന്നിൽ സ്വീകരിക്കൂ നിൻ മകനായ് എൻ പാപമുറുവില ജീവനായ് നൽകിയ നാഥന്റെ കരുതൽ മറന്നു ആണിപ്പഴുതുള്ള നിൻ മേനി കാണാതെ മുഖം മറച്ചൊരു പാപിയും ഞാൻ അനുതാപഹൃദയത്തോടണയുന്നു മുന്നിൽ സ്വീകരിക്കില്ലയോ നാഥാ നീ (2) കണ്ണീരുപ്പാൽ രുചിചേർത്ത ജീവന് ആശ്വാസം നീയെന്നതും മറന്നു കാക്കയാലാഹാരം തരുവാൻ കഴിവതും അറിയാതെ പോയതും ക്ഷമിക്കണമേ കണ്ണീരാൽ നിൻപാദം കഴുകീടുവാനായ് അനുവദിക്കില്ലയോ നാഥാ നീ (2) ആശയറ്റേകാകിയായിടുന്നേരം കൂട്ടായതോ ഞാൻ മറന്നു എന്റെയാവശ്യങ്ങൾ അറിഞ്ഞു നീയെന്നോട് ചേർന്ന് നടന്നതും അറിഞ്ഞില്ല ഞാൻ നിനക്കായ് മാത്രം ജീവിച്ചിടുവാൻ അവസരമേകുമോ നാഥാ നീ (2)

Related Songs