Njan ente kankal uyartthunnu nathhaa

Malayalam Hymn

Njan ente kankal uyartthunnu nathhaa

Njan ente kankal uyartthunnu nathhaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാൻ എന്റെ കൺകൾ ഉയർത്തുന്നു നാഥാ കാൽവരി കുന്നിൻ മലമുകളിൽ (2) എനിക്കായി തകർന്നവനെ എനിക്കായി മരിച്ചവനെ (2) നിൻ പാദം ചുംബിപ്പാൻ കൊതിയോടെ ഞാനിതാ തിരുസന്നിധെ വരുന്നേ ആരാധന യേശുവിനു എൻ ആരാധന യേശുവിനു ഹാലേലൂയ... ഹാലേലൂയ... (2) 1 ഈ മരുയാത്രയിൽ മുൻപോട്ട് പോകാൻ നിൻ സാന്നിദ്ധ്യം എൻ കൂടെ വേണം എൻ പാദം ഇടാറാതെ നിലനിൽക്കുവാനായി നിൻ കൃപയാൽ എന്നെ പൊതിയേണമേ. കാട്ടോലിവാമെന്നെയും നീ നാട്ടോലിവാക്കിയില്ലേ... എത്ര നന്ദി ചൊല്ലിയാലും മതിയാവില്ല എത്ര സ്തുതിച്ചെന്നാലും മതിയാവില്ല നിൻ സ്നേഹമാതോർത്താൽ നിൻ കൃപകൾ ഓർത്താൽ ഞാൻ ഏതുമില്ല ഞാൻ ഒന്നുമില്ല ഞാൻ ആകുന്നതോ കൃപയാൽ;- ആരാധന... 2 കുശവൻ കയ്യില്ലേ കളിമണ്ണ് പോലെന്നെ മെനയേണമേ നിൻ ഹിതത്തിനായി നിൻ വേല ഈ ഭൂവിൽ തികച്ചിടുവാനായി എൻ ആയുസ് എല്ലാം ഏകിടുന്നെ. തകർന്ന എൻ മൺകൂടാരം പണിതു നിൻ മഹത്വത്തിനായി എത്ര നന്ദി ചൊല്ലിയാലും മതിയാവില്ല എത്ര സ്തുതിച്ചെന്നാലും മതിയാവില്ല നിൻ സ്നേഹമാതോർത്താൽ നിൻ കൃപകൾ ഓർത്താൽ.. ഞാൻ ഏകിടുന്നെ എന്നെ മുറ്റും തിരുനാമം ഉയർത്തിടുവാൻ;- ആരാധന...

Related Songs