Malayalam Hymn
Uyarthidum njaan ente kankal - en sahaayam
Uyarthidum njaan ente kankal - en sahaayam lyrics · Malayalam Christian Song · Video
The HymnalKey of G#
0 plays
Lyrics
ഉയർത്തിടും ഞാൻ എന്റെ കൺകൾ തുണയരുളും വൻഗിരിയിൽ
എൻ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയിൽ
1 യിസ്രായേലിൻ കാവൽക്കാരൻ നിദ്രാഭാരം തൂങ്ങുന്നില്ല
യഹോവാ എൻ പാലകൻ താൻ ഇല്ലെനിക്കു ഖേദമൊട്ടും;-
2 ശത്രു ഭീതി നീക്കി എന്നെ മാത്രതോറും കാത്തിടുന്നു
നീതിയിൻ സൽപാതകളിൽ നിത്യവും നടത്തിടുന്നു;-
3 ശോഭയേറും സ്വർപ്പുരിയിൻ തീരമതിൽ ചേർന്നിടുന്നു
ശോഭിതപുരത്തിൻ വാതിൽ എൻമുമ്പിൽ ഞാൻ കണ്ടിടുന്നു;-
4 വാനസേന ഗാനം പാടി വാണിടുന്ന സ്വർഗ്ഗസീയോൻ
ധ്യാനിച്ചീടും നേരമെന്റെ മാനസം മോദിച്ചിടുന്നു;-
5 ഹല്ലെലുയ്യാ ഹല്ലെലുയ്യാ ചേർന്നിടും ഞാൻ സ്വർഗ്ഗദേശേ
ഹല്ലെലുയ്യാ പാടി സർവ്വകാലവും ഞാൻ വാണിടുവാൻ;-