Malayalam Hymn
Uyarthidum njaan nathhan namam
Uyarthidum njaan nathhan namam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഉയർത്തിടും ഞാൻ നാഥൻ നാമമെങ്ങും
ഉലകത്തിൽ എങ്ങും ഘോഷിച്ചിടാൻ
ഉയർത്തുമെൻ ആരവം സ്വർഗ്ഗത്തോളം
ഉയിർ തന്നവനാമെൻ യേശുവിനായി. (2)
(ഉയർത്തിടും)
സ്മരിച്ചിടും ഞാൻ നൽ ദാനങ്ങളെ
സ്തുതിച്ചിടും ഏകിയ കൃപകൾക്കായി
ആശ്രയിക്കും പ്രിയനെ അന്ത്യംവരെ.
ആശ്രയം തന്നവനാമെൻ കർത്താവിനെ.(2)
(ഉയർത്തിടും)
പാലിച്ചിടും ഞാൻ കൽപ്പനകൾ
പുലർത്തിടുമെന്നെന്നും തിരുമൊഴികൾ
കണ്ടിടും കാന്തനെ കൺകുളിരെ
കണ്ണുകൾ തന്ന കൃപാമയനെ. (2)
(ഉയർത്തിടും)
ധ്യാനിച്ചിടും ഞാൻ സന്നിധിയിൽ
ധന്യനായവനിൽ പ്രിയംവച്ചിടും
തീരമിതറിയാതെ വലഞ്ഞയെന്നെ
തീരത്തണഞ്ഞു രക്ഷിച്ചവനെ(2)
(ഉയർത്തിടും)