Nathhan nanmayum karunayum njaan

Malayalam Hymn

Nathhan nanmayum karunayum njaan

Nathhan nanmayum karunayum njaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നാഥൻ നന്മയും-കരുണയും ഞാൻ ഓർക്കുമ്പോൾ നന്ദികൊണ്ടെൻ ഉള്ളം നിറഞ്ഞീടുന്നേ വൻകൃപകളനുദിനം ഞാൻ ധ്യാനിച്ച് മന്നിൽ മറഞ്ഞീടും ഒരു നാൾ 1 നന്മയല്ലാതൊന്നുമവൻ ചെയ്തില്ല നന്ദിചൊല്ലി തീരുവാൻ അസാധ്യമാം ഉള്ളതെല്ലാം പൂർണ്ണമായ് തന്നീടുവാൻ ഉള്ളമെന്നെ നിർബന്ധിച്ചിടുന്നതാൽ;- 2 ലോക വൈരികൾ വർദ്ധിച്ചു വന്നാലും ഭൂമിയും ആകാശവും മാറീടിലും വാക്കു മാറുകില്ല നല്ല സ്നേഹിതൻ എന്റെ ചാരെ എന്നു-മുള്ളവൻ;- 3 നിന്ദ പാത്രമായ് ഞാൻ കണ്ണുനീരിലായാലും നന്ദിയോടെ നാഥനായി ജീവിക്കും നാടും വീടും വിട്ടിടേണ്ടി വന്നാലും നാഥൻ കയ്യിലെന്റെ ജീവൻ പൂണ്ണമായ്;-

Related Songs