Lokathin sahaayam anyamaayappol

Malayalam Hymn

Lokathin sahaayam anyamaayappol

Lokathin sahaayam anyamaayappol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ലോകത്തിൻ സഹായം അന്യമായപ്പോൾ ഏലിയാവിൻ ദൈവത്തിൻ കരുതൽ കണ്ടു (2) കഷ്ടത്തിൻ നടുവിലും കണ്ണുനീർക്കയത്തിലും (2) പ്രത്യാശ ഏകി ക്രൂശിൻ വചനം (2) താണിരിക്കുന്നു നിൻ പാദത്തിൽ പണിയണമേ തിരുഹിതം പോൽ ഹീനനാകും എന്നെ മാന്യനാക്കി മാറ്റും ദൈവത്തിൻ അസാധ്യമായ് ഒന്നുമില്ലലോ (2) അറിഞ്ഞിരുന്നില്ല ഞാൻ ദൈവത്തിൻ ഹിതം മൂർച്ചയുള്ള ആയുധമായി തീർക്കും വരെയും (2) ഇന്നു ഞാൻ അറിയുന്നു ദൈവസ്നേഹം ഓർക്കുന്നു (2) മാറ്റമില്ലാത്ത നിന്റെ വചനങ്ങളും (2);- താണിരിക്കുന്നു... കഴുകേണമേ തിരു രക്തത്താലെന്നെ പാവനനായി ജീവിക്കുവാൻ കൊതിയേറുന്നെ (2) നഷ്ടമായ കാലങ്ങൾ ചെയ്തുപോയ കുറ്റങ്ങൾ ഗണ്യമാക്കാതെ എന്നെ വീണ്ടെടുത്തില്ലേ (2);- താണിരിക്കുന്നു... പരമ പിതാവേ പരിശുദ്ധനെ പരിചോടു ചേർക്കെന്നെ പരലോകവേ (2) സാറഫുകൾ വന്ദിക്കും സ്തുത്യനായ ദൈവമേ വാനമേഘേ വേഗം വന്നിടേണമേ (2);- താണിരിക്കുന്നു...

Related Songs